മേ​യ് ദി​ന​ത്തി​ൽ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളു​ടെ ഘോ​ഷ​യാ​ത്ര
Tuesday, April 30, 2024 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: മേ​യ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സി​ഐ​ടി​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്ക് പാ​ള​യം ആ​ശാ​ൻ സ്ക്വ​യ​റി​ൽനി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തു സ​മാ​പി​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​മു, ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​ജ​യ​ൻ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.