വെ​ള്ളക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ​വി​ഴി​ഞ്ഞം-ബാ​ല​രാ​മ​പു​രം റോ​ഡ് നി​ര​പ്പാ​ക്ക​ൽ ആരംഭിച്ചു
Wednesday, May 1, 2024 3:44 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം ബാ​ല​രാ​മ​പു​രം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ടാ​റി​ള​ക്കി​യു​ള്ള നി​ര​പ്പാ​ക്ക​ൽ ആ​രം​ഭി​ച്ചു.

ക​ട്ട​ച്ച​ൽ​ക്കു​ഴി, ഉ​ച്ച​ക്ക​ട ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡ് പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ നി​ന്നു​ള്ള 30 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന നി ​ർ​മാ​ണ​ത്തി​ന് പി​ഡ​ബ്ല്യൂ ഡി ​വി​ഭാ​ഗ​മാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

ഉ​ച്ച​ക്ക​ട ജം​ഗ്ഷ​നി​ൽ മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​നു താ​ത്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​ട​ക​ളി​ൽ ക​യ​റി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​ച്ചു പോ​കു​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​തു പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ വ്യാ​പാ​രി വ്യ​വ​സാ​യി അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​നെ സ​മീ​പി​ച്ചി​രു​ന്നു. മ​റ്റൊ​രു വി​പു​ല​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ഭി​പ്രാ​യം.