മേ​യ​ർ​ക്കും എം​എ​ൽ​എ​ക്കും എ​തി​രേ കേ​സെ​ടു​ക്ക​ണം: എം.​ വി​ൻ​സ​ന്‍റ് എം​എ​ൽ​എ
Wednesday, May 1, 2024 3:44 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കാ​ർ കു​റു​കെ​യി​ട്ടു കെഎ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ​ക്കും സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യ്ക്കും എ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നു ടി​ഡി​എ​ഫ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ വി​ൻസന്‍റ് എം​എ​ൽ​എ.

ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ​യു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കെഎ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞി​ട്ടു യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു കൃത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ മേ​യ​ർ​ക്കും എം​എ​ൽ​എ​യ്ക്കും എ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെഎസ് ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു പോ​ലും ക്യ​ത്യ​മാ​യി അ​ന്വേ​ഷി​ക്കാ​തെ സി​പി​എ​മ്മി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​ക​ളെ പോ​ലെ​യാ​ണ് പോ​ലീ​സ് പെ​രു​മാ​റി​യ​ത്. ത​ലേ​ദി​വ​സം രാ​ത്രി മു​ത​ൽ ബ​സോ​ടി​ച്ച് വ​ന്ന ഡ്രൈ​വ​റെ ബ​സി​ൽനി​ന്നും അ​റ​സ്റ്റ് ചെ​യ്ത് അ​ടു​ത്ത ദി​വ​സം രാ​വി​ലെ വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഇ​രു​ത്തി​യ​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
സി​പി​എം നേ​താ​ക്ക​ൾ​ക്ക് എ​ന്തു നി​യ​മ​ലം​ഘ​ന​വും ആ​കാ​മെ​ന്നും സി​പി​എം എ​ന്നു പ​റ​ഞ്ഞാ​ൽ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ട്രാ​ൻ​സ​ലേ​ഷ​നാ​യി മാ​റി​യെ​ന്നും എം​എ​ൽ​എ ആ​രോ​പി​ച്ചു.