മേയ്ദി​ന സ​ന്ദേ​ശ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Wednesday, May 1, 2024 3:59 AM IST
നേ​മം: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന മേയ്ദി​ന റാ​ലി​യു​ടെ സ​ന്ദേ​ശം വി​ളി​ച്ച​റി​യി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള മെ​യ്ദി​ന സ​ന്ദേ​ശ വി​ളം​ബ​ര ജാ​ഥ​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പേ​രൂ​ർ​ക്ക​ട​യി​ൽ ന​ട​ന്നു. ഓ​ട്ടോ, ടാ​ക്സി, ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളുംമ​റ്റു വി​വി​ധ യൂ​ണി​യ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത വി​ളം​ബ​ര ജാ​ഥ​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ പ്ര​താ​പ​ൻ നി​ർ​വ​ഹി​ച്ചു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​എ​സ്.​രാ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ബി​ജു ക​ല്ല​റ, താ​ന്നി​മൂ​ട് ഷം​സു​ദ്ദീ​ൻ,ആ​ൽ​ബ​ർ​ട്ട്, സ​ജ​ൻ , ജെ.​സ​തി​കു​മാ​രി , ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന മെ​യ്ദി​ന റാ​ലി സെ​ക്ര​ട്ട​റി​യേ​റ്റി​ന് പു​റ​കു​വ​ശ​ത്ത് പ്ര​സ് ക്ല​ബ്ബി​ന് മു​മ്പി​ൽ രാ​വി​ലെ 9.30 ന് ​കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.