റോ​ഡി​ല്‍ വീ​ണ ഓ​യി​ല്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി
Wednesday, May 1, 2024 3:59 AM IST
വ​ലി​യ​തു​റ: ചാ​ക്ക കെ​എ​സ്ഇ​ബി​യ്ക്ക് സ​മീ​പം റോ​ഡി​ല്‍ വീ​ണ ഓ​യി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി നീ​ക്കം ചെ​യ്തു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ഓ​ടു​കൂ​ടി​യാ​ണ് റോ​ഡി​ല്‍ ഓ​യി​ല്‍ വീ​ണ​താ​യി നാ​ട്ടു​കാ​ര്‍ ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ഉ​ദ‍്യോ​ഗ​സ്ഥ​രെ​ത്തി റോ​ഡി​ല്‍ മ​ര​പ്പൊ​ടി വി​ത​റി​യ ശേ​ഷം റോ​ഡ് വെ​ള്ളം ചീ​റ്റി ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്ത് റോ​ഡി​ല്‍ കേ​ബി​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ച ക്ര​യി​നി​ല്‍ നി​ന്നു​മാ​ണ് റോ​ഡി​ല്‍ ഓ​യി​ല്‍ വീ​ണ​തെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി വീ​ണ​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ള്‍ വി​വ​രം ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.