കെ​എ​സ്ആ​ർ​ടി​സി ബസും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Wednesday, May 1, 2024 3:59 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെഞ്ഞാറമൂട് ബൈ​പാ​സ് റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി​ ബസും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും ലു​ലു​മാ​ളി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സും ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​മാ​ണ് ബൈ​പാ​സ് റോ​ഡി​ൽ കോ​ലി​യ​ക്കോ​ട് ജം​ഗ്ഷ​നി​ൽ കൂ​ട്ടി​യി​ടി​ച്ച​ത് . കാ​റി​ലെ എ​യ​ർ​ബാ​ഗ് തു​റ​ന്ന​തി​നാ​ൽ വ​ലി​യ പ​രി​ക്കേ​ൽ​ക്കാ​തെ കാ​ർ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും മാ​റ്റു​ന്ന​തി​ന് താ​മ​സ​മു​ണ്ടാ​യ​തി​നാ​ൽ ബൈ​പാ​സ് റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു . ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് രൂ​പ​പ്പെ​ട്ട​ത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.