അ​ത്തോ​ളി​യി​ലെ രാ​ജ്യാ​ന്ത​ര മ​ഡ് ഗ്രൗ​ണ്ട് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Monday, April 29, 2024 6:17 AM IST
അ​ത്തോ​ളി: അ​ത്തോ​ളി​യി​ലെ രാ​ജ്യാ​ന്ത​ര മ​ഡ് ഗ്രൗ​ണ്ട് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. വേ​ളൂ​ർ വെ​സ്റ്റ് ജു​മാ മ​സ്ജി​ദി​ന് സ​മീ​പം നി​ർ​മി​ച്ച എം.​ജെ. സ്ക്വ​യ​ർ മ​ഡ് ഗ്രൗ​ണ്ട് ഫു​ട്ബോ​ൾ താ​രം വി.​പി. സു​ഹൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ താ​രം സ​ൽ​മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​യി​ക രം​ഗ​ത്ത് പ്ര​തി​ഭ തെ​ളി​യി​ച്ച കെ. ​മു​ര​ളീ​ധ​ര​ൻ (ഫു​ട്ബോ​ൾ), കെ.​വി. കു​മാ​ര​ൻ (വോ​ളി​ബോ​ൾ), കി​ക്ക് ബോ​ക്സ​ർ പ്ര​ണ​വ് വേ​ളൂ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പി.​ടി.​ഹ​മീ​ദ്, അ​നൂ​പ് വേ​ളൂ​ർ, ജ​ലീ​ൽ പാ​ട​ത്തി​ൽ,

വേ​ളൂ​ർ വെ​സ്റ്റ് റൈ​പ്പേ​റി​യ​ൻ ക്ല​ബ് പ്ര​തി​നി​ധി ജ​യ​ച​ന്ദ്ര​ൻ ശ്രീ​ല​ക്ഷ്മി, ആ​ർ​വൈ​ബി കോ​ഡി​നേ​റ്റ​ർ ജൈ​സ​ൽ ക​മ്മോ​ട്ടി​ൽ, എം 2 ​ജെ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​ടി. ജൈ​ലാ​ൻ ഷാ, ​എം. ജു​ബൈ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​ന മ​ത്സ​രം ന​ട​ത്തി.