ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് : മ​ന്ത്രി ആ​ർ. ബി​ന്ദു
Friday, May 3, 2024 5:36 AM IST
കോ​ഴി​ക്കോ​ട് : ഗ​വ. ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം 1964 മു​ത​ൽ കോ​ള​ജി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പൂ​ർ​വ ഒ​ത്തു​ചേ​ര​ലാ​യി.

സം​ഗ​മം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​മ​ഗ്ര​വും സ്വ​ത​ന്ത്ര​വു​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ന​മ്മു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ക​ട​ക്കു​ക​യാ​ണ്. പു​തി​യ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്ക​ത്ത​ക്ക​വി​ധം വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് മു​ന്നോ​ട്ടു പോ​കു​ന്നു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പി​ന്തു​ണ തു​ട​ർ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​എം.​പ്ര​ഭാ​ക​ര​ൻ , ഹ​രി​ദാ​സ​ൻ പാ​ല​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.