റോ​ഡി​ലെ കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റി​ട്ട് മെ​യ് ദി​നാ​ച​ര​ണം
Friday, May 3, 2024 5:36 AM IST
അ​ത്തോ​ളി: കൊ​ങ്ങ​ന്നൂ​ർ സ്പ​ന്ദ​നം ക​ലാ കാ​യി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ വാ​യ​ന​ശാ​ല, ഓ​ർ​മ സ്വ​യ സ​ഹാ​യ സം​ഘം ആ​ന​പ്പാ​റ, അ​ത്താ​ണി ഓ​ട്ടോ തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റോ​ഡി​ലെ ഗ​ട്ട​റു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി മെ​യ് ദി​നാ​ച​ര​ണം.

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി അ​ത്താ​ണി മു​ത​ൽ ആ​ന​പ്പാ​റ വ​രെ റോ​ഡി​ന് കു​റു​കെ വെ​ട്ടി​പ്പൊ​ളി​ച്ച ചാ​ലു​ക​ൾ ആ​ഴ്ച​ക​ളാ​യി ഗ​ട്ട​റു​ക​ളാ​യി കി​ട​ക്കു​ന്നു.

കാ​ർ യാ​ത്ര​ക്കാ​രും ഓ​ട്ടോ​ക്കാ​രും സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും ഒ​രു പോ​ലെ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചാ​ലു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ സ്പ​ന്ദ​നം പ്ര​സി​ഡ​ന്‍റ് കെ. ​ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.