മു​ബ​ഷി​ർ പ്ര​തി​ഭാ​പു​ര​സ്കാ​രം ഡോ.​സി.​ടി. റി​യാ​സി​ന് സ​മ​ർ​പ്പി​ച്ചു
Monday, April 29, 2024 6:40 AM IST
ക​ൽ​പ്പ​റ്റ: റി​പ്പ​ണ്‍ സ​മ​ന്വ​യം സാം​സ്കാ​രി​ക വേ​ദി ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം, ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മു​ബ​ഷി​ർ അ​ഷ​റ​ഫ് അ​ലി​യു​ടെ ഓ​ർ​മ​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ എ​ട്ടാ​മ​ത് പ്ര​തി​ഭാ​പു​ര​സ്കാ​രം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബോ​ട്ട​ണി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ സി.​ടി. റി​യാ​സി​നു സ​മ​ർ​പ്പി​ച്ചു.

സ​മ​ന്വ​യം ഗ്ര​ന്ഥ​ശാ​ല സ്ഥാ​പ​കാം​ഗ​മാ​ണ് ഡോ.​റി​യാ​സ്. പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഗ്ര​ന്ഥ​ശാ​ലാ​ഹാ​ളി​ൽ പു​ര​സ്കാ​ര​ദാ​ന​ച്ച​ട​ങ്ങ് മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദൈ​ഫ പി​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സ​ലിം പി​ച്ച​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. മേ​പ്പാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജ​സി പെ​രേ​ര മു​ഖ്യാ​തി​ഥി​യാ​യി.

മാ​ർ​ഷ​ൽ ഡി​സി​ൽ​വ, ജൂ​ഡി ഡി​സി​ൽ​വ, വി.​പി. ബാ​സി​ല, ഷം​സീ​ർ ചോ​ല​ക്ക​ൽ, പി.​വി. ക​ദീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​അ​ഷ​റ​ഫ് അ​ലി സ്വാ​ഗ​ത​വും പി. ​ദി​ൻ​ഷാ ഷി​ഫ്ന ന​ന്ദി​യും പ​റ​ഞ്ഞു.