"ഇ​ത​ളു​ക​ൾ തി​രി​കെ’: സ്മ​ര​ണ​ക​ളു​മാ​യി അ​വ​ർ ഒ​ത്തു​ചേ​ർ​ന്നു
Tuesday, April 30, 2024 1:52 AM IST
മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ 1996 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ 28 വ​ർ​ഷ​ങ്ങ​ളു​ടെ സ്മ​ര​ണ​ക​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്നു. കു​ട്ടി​ക​ളോ​ടൊ​പ്പം അ​ധ്യാ​പ​രും ഒ​ന്നു ചേ​ർ​ന്ന​പ്പോ​ൾ യ​ഥാ​ർ​ത്ഥ്യ​ത്തി​ൽ 1996 ക്ലാ​സ് മു​റി​ക​ളി​ലെ അ​ന്ത​രീ​ക്ഷ​മു​ണ​ർ​ന്നു.

"ഇ​ത​ളു​ക​ൾ തി​രി​കെ' എ​ന്ന​പേ​രി​ൽ ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ അ​ഞ്ച് ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നാ​യി 130 പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു നി​ന്നു​മാ​യു​ള്ള സ​ഹ​പാ​ഠി​ക​ൾ ഒ​ത്തു​ചേ​ര​ൽ ആ​ഘോ​ഷ​മാ​യി മാ​ത്രം കാ​ണാ​തെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സൊ​സൈ​റ്റി രൂ​പീ​ക​രി​ക്കു​ക​യും ഏ​ഴം​ഗ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്ത​ത് കൂ​ടി​ച്ചേ​ര​ലി​ന് കൂ​ടു​ത​ൽ മ​ധു​രം ന​ൽ​കി.

സം​ഗ​മം സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജാ​ക്വി​ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​നു ആ​ന്‍റ​ണി ക്ലാ​സെ​ടു​ത്തു. എ.​കെ. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യ് ബേ​ബി, സ്വ​പ്ന രാ​ജേ​ഷ്, ഇ.​കെ. പ്രി​യേ​ഷ്, ഫി​നോ ജോ​ർ​ജ്, ഷ​മീ​ർ ക​ണ്ടി​ൽ, ഷി​ഷാ​ബ്, രാ​ജേ​ഷ്, ക്ലൈ​ന്‍റ് ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.