ബോ​ധ​വ​ത്കര​ണ സെ​മി​നാ​റും ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു
Monday, April 29, 2024 1:55 AM IST
ഇ​രി​ട്ടി: ഹ്യൂ​മ​ൻ റൈ​റ്റ്സ് മി​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ​ളം ഫാ​മി​ന് സ​മീ​പം വ​ള​യ​ൻ​ചാ​ലി​ൽ വ​ച്ച് നി​യ​മ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റും എ​ച്ച്ആ​ർ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പാ​ല​ൻ വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഊ​രു മൂ​പ്പ​ന്മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ന​ട​ത്തി. കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം എ​ന്ന് അ​ധി​കൃ​ത​രോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ഊ​ര് മൂ​പ്പ​ന്മാ​രെ ആ​ദ​രി​ക്ക​ൽ ബാ​ല​കൃ​ഷ്ണ​ൻ കു​റു​മാ​ത്തൂ​ർ നി​ർ​വ​ഹി​ച്ചു. എ​ച്ച്ആ​ർ​എം സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​ജീ​ഷ് മൈ​ക്കി​ൾ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മൈ​ക്കി​ൾ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എം. മൈ​ക്കി​ൾ, എ​റ​ണാ​കു​ളം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​നു​ജ അ​സീ​സ്, വി.​എ​സ്. സു​മ, കെ.​എ. സ​ന്ധ്യ, എ​ച്ച്ആ​ർ​എം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​യ്ഞ്ച​ൽ മേ​രി, ജി​നോ ആ​ല​ക്കോ​ട്, അ​ജീ​വ് വ​ട​യേ​രി​പ​റ​മ്പി​ൽ, അ​നീ​ഷ് കി​ഴ്പ​ള്ളി, മി​നി​മോ​ൾ മ​ണ​ക്ക​ട​വ്, കേ​ള​പ്പ​ൻ ആ​റ​ളം ഫാം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.