തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങി
Monday, May 13, 2024 11:18 PM IST
എ​ട​ത്വ: ത​ല​വ​ടി സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യു​ടെ (കു​ഴി​പ്പ​ള്ളി) 163-ാം ക​ല്ലി​ട്ട തിരുനാള്‍ ശ​യ​നപ്ര​ദ​ക്ഷി​ണ​ത്തി​നുശേ​ഷം കൊ​ടി​യി​റ​ങ്ങി. കോ​രി​ച്ചൊ​രി​യു​ന്ന വേ​ന​ല്‍മ​ഴ​യെ അ​വ​ഗ​ണി​ച്ച് നൂ​റുക​ണ​ക്കി​ന് വിശ്വാസികൾ ഉ​രു​ള​ല്‍ നേ​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​റോ​ബി​ന്‍ വ​ര്‍​ഗീസ് മേ​ട​യ്ക്ക​ല്‍ റാ​സ​യ്ക്ക് മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​തോ​മ​സ് പു​ര​യ്ക്ക​ല്‍ വ​ച​നപ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​വി​ലെ ന​ട​ന്ന മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് ഡോ. ​ഗീ​വ​ര്‍​ഗീസ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സ് നേ​തൃ​ത്വം ന​ല്കി. ഇ​ട​വ​ക​യി​ലെ 80 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​രെ ആ​ദ​രി​ച്ചു. ശ്‌​ളൈ​ഹീ​ക വാ​ഴ്വി​നും നേ​ര്‍​ച്ച​വി​ള​മ്പി​നും ശേ​ഷം ആ​ദ്യ​ഫ​ല​ലേ​ലം ന​ട​ന്നു. ഇ​ട​വ​ക ട്ര​സ്റ്റി കോ​ശി തോ​മ​സ് ക​ന്യാ​കോ​ണി​ല്‍, സെ​ക്ര​ട്ട​റി ചെ​റി​യാ​ന്‍ വ​ര്‍​ക്കി ഇ​ട​യ​ത്ര, ക​ണ്‍​വീ​ന​ര്‍ പ്രി​ന്‍​സ് പീ​റ്റ​ര്‍ പാ​ല​ത്തി​ങ്ക​ല്‍, ജോ. ​ക​ണ്‍​വീ​ന​ര്‍ സോ​ണി ജോ​സ​ഫ് ച​ക്കാ​ല​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.