ധ​ർ​മ​ശാ​ല​യി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ത്തി​ന് തീ​പിടി​ച്ചു
Friday, May 3, 2024 1:46 AM IST
ധ​ർ​മ​ശാ​ല: ധ​ർ​മ​ശാ​ല​യി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ത്തി​ന് തീ​പി​ടി​ച്ചു. ഗ്രീ​ൻ എ​ർ​ത്ത് ക​മ്പ​നി കോ​ഴി​ക്കോ​ടി​ന് വേ​ണ്ടി ശേ​ഖ​രി​ച്ചു​വ​ച്ച പ്ലാ​സ്റ്റി​ക്കു​ക​ളു​ടെ വ​ൻ​ശേ​ഖ​ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ത​ളി​പ്പ​റ​മ്പ അ​ഗ്നിര​ക്ഷാ സേ​ന​യെ​ത്തി ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. സേ​ന​യു​ടെ സം​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ ത​ട​യാ​ൻ ക​ഴി​ഞ്ഞു.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്രേ​മ​രാ​ജ​ൻ ക​ക്കാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ രാ​യ കെ. ​രാ​ജീ​വ​ൻ, കെ.​വി. സ​ഹ​ദേ​വ​ൻ, ടി.​വി പ്ര​കാ​ശ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി. രാ​ജീ​വ​ൻ, ടി.​വി. ര​ജീ​ഷ് കു​മാ​ർ, കെ. ​ബി​ജു, കെ. ​ധ​നേ​ഷ്, നി​മേ​ഷ്, കെ.​പി. അ​ർ​ജു​ൻ, മ​ഹേ​ഷ്, ഹോം ​ഗാ​ർ​ഡ് സ​ജീ​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ, ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.