അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, May 3, 2024 1:46 AM IST
പ​യ്യാ​വൂ​ർ: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച മ​ദ്യ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​യ്യാ​വൂ​ർ കു​ന്ന​ത്തൂ​രി​ലെ കെ.​ജെ. മ​നീ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​യ്യാ​വൂ​ർ എ​സ്ഐ ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ മ​ദ്യ​സ​ഹി​തം പി​ടി​യി​ലാ​കു​ന്ന​ത്. വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നും വെ​ള്ളം പോ​കു​ന്ന പൈ​പ്പി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ ശേ​ഖ​രം. 16 ലി​റ്റ​ർ മ​ദ്യ​വും ആ​റു​ലി​റ്റ​ർ ബി​യ​റു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

നേ​ര​ത്തെ മ​ദ്യ​വി​ല്പ​ന കേ​സി​ൽ അ​റ​സ​റ്റി​ലാ​യ​തി​നെ തു​ട​ർ​ന്ന് റി​മ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ക്സൈ​സ് സം​ഘ​ത്ത ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. പ​യ്യാ​വൂ​ർ, കു​ന്ന​ത്തൂ​ർ, പൈ​സ​ക്ക​രി ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ൾ മ​ദ്യ​വി​ല്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ന്ന​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ൾ സ​മാ​ന്ത​ര ബാ​ർ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പ​യ്യാ​വൂ​ർ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

എ​സ്ഐ​മാ​രാ​യ സ​തീ​ശ​ൻ, മോ​ഹ​ൻ​ദാ​സ്, എ​എ​സ്ഐ​മാ​രാ​യ എം.​ആ​ർ.​രാ​ജീ​വ്, വാ​സ​ന്തി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷ​നീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.