ബ​സി​ൽനി​ന്നും ക​ർ​ണാ​ട​കമ​ദ്യം പി​ടി​കൂ​ടി
Wednesday, May 8, 2024 12:48 AM IST
ഇ​രി​ട്ടി: കൂ​ട്ടു​പ​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​സി​ൽ നി​ന്നും ക​ർ​ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി. എ​ട്ടു കു​പ്പി​ക​ളി​ലാ​യു​ള്ള 6.125 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ദ്യം ക​ട​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ടി​ക്കേ​രി​യി​ൽ നി​ന്നും ത​ല​ശേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ 20സി 4727 ​ന​ന്പ​ർ ബ​സി​ൽ നി​ന്നാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷാ​ജി , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. മ​ജീ​ദ് , എം.​ക​ലേ​ഷ് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ കെ.​പി. ജൂ​നി​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.