നാട്ടാന പരിപാലന ശിൽപശാല നാളെ
Tuesday, April 30, 2024 11:20 PM IST
കൊ​ല്ലം: ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​നും ജ​ന്തു​ദ്രോ​ഹ നി​വാ​ര​ണ സ​മി​തി​യും സം​യു​ക്ത​മാ​യി ഗ​ജ​വീ​ര​ന്മാ​രു​ടെ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി നാ​ട്ടാ​ന പ​രി​പാ​ല​ന ശി​ൽ​പ്പ​ശാ​ല നാ​ളെ കൊ​ല്ല​ത്ത് സം​ഘ​ടി​പ്പി​ക്കും.

കൊ​ല്ലം ബീ​ച്ച് ഹോ​ട്ട​ലി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ശി​ൽ​പ്പ​ശാ​ല എ​ൻ .കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ട്ടാ​ന​ക​ളെ പ​രി​പാ​ലി​ക്കു​ന്ന പാ​പ്പാ​ന്മാ​ർ, ആ​ന ഉ​ട​മ​സ്ഥ​ർ, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ, നി​യ​മ​പാ​ല​ക​ർ, വ​നം - വ​ന്യ​ജീ​വി സ്നേ​ഹി​ക​ൾ, ഗ​വേ​ഷ​ക​ർ, എ​സ്പി​സി​എ പ്ര​തി​നി​ധി​ക​ൾ, ഉ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ശി​ൽ​പ്പ​ശാ​ല​യി​ൽ സം​ബ​ന്ധി​ക്കും.

സം​സ്ഥാ​ന​ത്ത് ആ​കെ 466 ആ​ന​ക​ളാ​ണു​ള്ള​ത്. കൊ​ല്ലം ജി​ല്ല​യി​ൽ ആ​ന​ക​ളു​ടെ എ​ണ്ണം 48 ആ​ണ്.
വ​കു​പ്പു​ക​ളു​ടെ കൃ​ത്യ​മാ​യ ഏ​കോ​പ​നം ഇ​ല്ലാ​യ്മ മൂ​ലം ഉ​ത്സ​വ സീ​സ​ണു​ക​ളി​ൽ ഏ​റ്റ​വും അ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് ആ​ന​ക​ൾ​ക്കാ​ണ്.

ആ​ന​ക​ൾ​ക്കാ​യി ഇ​ന്നേ​വ​രെ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യോ ശ്മ​ശാ​ന​മോ നി​ല​വി​ലി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര നി​യ​മ നി​ർ​മാ​ണം ന​ട​ക്കാ​ൻ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് ശി​ൽ​പ്പ​ശാ​ല വി​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

കൊ​ല്ലം എ​സ്പി​സി​എ സെ​ക്ര​ട്ട​റി ഡോ. ​ബി.​അ​ര​വി​ന്ദ്, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഡി.​ഷൈ​ൻ കു​മാ​ർ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ശ്യാം സു​ന്ദ​ർ, ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​എ​സ്. അ​ഫ്സ​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.