അ​പ​ക​ട​ക​ര​മാ​യി വന്ന ലോ റി നാട്ടുകാർ തടഞ്ഞു
Tuesday, April 30, 2024 11:20 PM IST
കു​ള​ത്തൂ​പ്പു​ഴ: അ​പ​ക​ട​ക​ര​മാ​യി വ​ശ​ത്തേ​ക്ക് ഇ​രു​മ്പ് ഭാ​ഗ​ങ്ങ​ൾ ത​ള്ളി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ​ ച​ര​ക്കു​മാ​യി എ​ത്തി​യ ലോ​റി കു​ള​ത്തൂ​പ്പു​ഴ​യി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.
ക​ഴി​ഞ്ഞ​ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കു​ള​ത്തൂ​പ്പു​ഴ ലേ​ക്ക് ച​ര​ക്കു​മാ​യി എ​ത്തി​യ ലോ​റി​യു​ടെ വ​ല​തു​വ​ശ​ത്താ​യി ക്യാ​ബി​നു പി​ന്നാ​ലെ ഇ​രു​മ്പ് ത​കി​ടും മ​റ്റും പു​റ​ത്തേ​ക്ക് വ​ള​ഞ്ഞു നി​ൽ​ക്കു​ന്ന രീ​തി​യി​ൽ​എ​ത്തി​യ​ ലോ​റി​യാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.

ഡ്രൈ​വ​റോ​ട് കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ തെ​ന്മ​ല​യ്ക്ക് സ​മീ​പ​ത്താ​യി എ​തി​രെ വ​ന്ന വാ​ഹ​ന​മി​ടി​ച്ച് ഇ​രു​മ്പ് ത​കി​ടും മ​റ്റും ത​ക​രു​ക​യാ​യി​രു​ന്നു എന്നാണ്. ച​ര​ക്ക് യ​ഥാ​സ​മ​യം എ​ത്തി​ക്കേ​ണ്ട തി​നാ​ൽ ഓ​ടി​ച്ചു വ​ന്നുവെന്നുമാ​ണ് ഡ്രൈ​വ​റു​ടെ വി​ശ​ദീ​ക​ര​ണം.

ലോ​റി​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ നി​ന്ന് മ​റി​ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ണ്ട​തു​കൊ​ണ്ടാ​ണ് നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞ​ത്.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെത്തി പു​റ​ത്തേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് സു​ര​ക്ഷി​ത​മാ​ക്കി​യ ശേ​ഷം യാ​ത്ര തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന് ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കുകയും ചെയ്തു.