ബ്ലോ​ ക്ക് ഓ​ഫീ​സി​ന് സ​മീ​പം ഗു​ണ്ടാ ആ​ക്ര​മ​ണം: രണ്ടുപേ​ർ​ക്ക് വെ​ട്ടേ​റ്റു
Tuesday, April 30, 2024 11:20 PM IST
ചാ​ത്ത​ന്നൂ​ർ : ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം ഗു​ണ്ടാ ആ​ക്ര​മ​ണം ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു പ​രി​ക്ക്.

ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ശാ​ന്തി എ​ന്ന് വി​ളി​ക്കു​ന്നശി​വ​പ്ര​സാ​ദ് (42), ഓ​ട്ടോ റി​ക്ഷ ഡ്രൈ​വ​ർ മു​കേ​ഷ് (40)എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ശി​വ​പ്ര​സാ​ദി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പം വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ശി​വ​പ്ര​സാ​ദി​നെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി​യ​തി​ന് ശേ​ഷം തി​രി​ച്ചു പോ​കാ​ൻ ഓ​ട്ടോ​ഡ്രൈ​വ​ർ മു​കേ​ഷ്ഒ​രു​ങ്ങി​യ​പ്പോ​ൾ ആ​ണ് ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ചി​ല​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ശി​വ​പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ സം​ഘം ഭാ​ര്യ ഷി​ജി​യു​ടെ അ​ടു​ത്ത് ശിവ​പ്ര​സാ​ദി​നെ തി​ര​ക്കു​ക​യും ഇ​ല്ലാ​യെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ജാ​തി​പേ​ര് വി​ളി​ച്ചു ആ​ക്ഷേ​പി​ക്കു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു .

ഇ​തി​ന് പി​ന്നാ​ലെ റോ​ഡി​ൽ കാ​ത്ത് നി​ന്ന സം​ഘം ശി​വ​പ്ര​സാ​ദി​നെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി മ​ട​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ ത​ട​യു​ക​യും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ​യും ശി​വ​പ്ര​സാ​ദി​നെ​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.