പാ​സിംഗ് ഔ​ട്ട്‌ പ​രേ​ഡ് വ​ർ​ണശ​ബ​ള​മാ​ക്കി സ്കൂളുകളിലെ കു​ട്ടി പോ​ ലീ​സ്
Tuesday, April 30, 2024 11:20 PM IST
ചാ​ത്ത​ന്നൂ​ർ : ചാ​ത്ത​ന്നൂ​ർ സ​ബ് ഡി​വി​ഷ​നി​ലെ ചാ​ത്ത​ന്നൂ​ർ ഗ​വ​.വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ, എ​ഴി​പ്പു​റം ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ, ചി​റ​ക്ക​ര ഗ​വ​.ഹൈസ്കൂ​ൾ, അ​മൃ​ത സം​സ്കൃ​ത ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​സ്പി ​സി 2023-24 ബാ​ച്ചി​ന്‍റെ പാ​സി​ംഗ് ഔ​ട്ട്‌ പ​രേ​ഡ് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു.

സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ വി​വേ​ക് കു​മാ​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.ചാ​ത്ത​ന്നൂ​ർ എസിപി ബി​ജു.​വി.​നാ​യ​ർ, സിഐമാ​രാ​യ കെ. ​ക​ണ്ണ​ൻ, വി.​കെ വി​ജ​യ​രാ​ഘ​വ​ൻ, എഡിഎ​ൻ ഓ ബി. ​രാ​ജേ​ഷ്, എഎ​ൻഓ വൈ. ​സാ​ബു, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി, പ്ര​ഥ​മാധ്യാ​പി​ക​മാ​ർ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർമാ​ർ, ഡ്രി​ൽ ഇ​ൻ​സ്‌​ട്ര​ക്റ്റ​ർമാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.