കൊട്ടാരക്കര: ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഐഎൻടിയുസി കൊട്ടാരക്കര റിജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ മെയ് ദിന റാലി നടത്തി. മുൻ എം എൽ എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി നിയമങ്ങൾ കാറ്റിൽ പറത്തി തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു തൊഴിലാളികളുടെആനുകൂല്യങ്ങൾ കവർന്നെടുക്കുന്നു.
യോഗത്തിൽ റീജണൽ പ്രസിഡന്റ് വി.ഫിലിപ് അധ്യക്ഷത വഹിച്ചു. ജയപ്രകാശ് നാരായണൻ, മധുലാൽ, കലയപുരം എൻ.ശിവൻപിള്ള, പുലമൺ അജയൻ, മുട്ടമ്പലം രഘു, അനിൽകുമാർ, മൈലം ഗണേശൻ, ഫിറോസ്, നെല്ലിക്കുന്ന് സുലോചന, ഷാജി അമ്പലത്തുംകാല, മൈലം രഞ്ചി, റഷീദ്, ബ്രഹ്മദാസ്, ബാബു കിഴക്കെതെരിവ്, സാബു, മട്ടമ്പലം രഘു, മൂഴിക്കോട് സുകുമാരൻ, സൂപ്രസേനൻ, കുഞ്ഞിക്കുട്ടി തങ്കപ്പൻ, ജയലക്ഷ്മി, പുഷ്പാകരൻ, തങ്കമണി, ഷാജി അമ്പലത്തുംകാല തുടങ്ങിയവർ പ്രസംഗിച്ചു.
കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി ചന്തമുക്കിൽ സമാപിച്ചു.
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനം ആചരിച്ചു. കെഎൽഡി ബോർഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ കുളത്തൂപ്പുഴയിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
യുഡിഎഫ് പുനലൂർ നിയോജക മണ്ഡലം ചെയർമാൻ കുളത്തൂപ്പുഴ സലിം മേയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന് ഏറെ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്ന് തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും പിന്നിലും ഇന്ത്യൻ ഭരണഘടന അവർക്ക് നൽകിയ പരിഗണന ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈനബ ബീവി അധ്യക്ഷയായി.
ഫെഡറേഷൻ സെക്രട്ടറി ഗിരീഷ് ഭാരവാഹികളായ പ്രകാശ്, രഘു, മോഹനൻ, ഷോജോ, വർഗീസ് ഓട്ടോതൊഴിലാളി യൂണിയൻ ഭാരവാഹി രാജു എന്നിവർ പ്രസംഗിച്ചു.
ഇഎസ്എം കോളനിയിൽ സണ്ണിയും കെഎൽഡി ഫാം ആസ്ഥാനത്ത് രഘുവും പതാക ഉയർത്തി.
ചവറ : യുടിയുസിയുടെ നേതൃത്വത്തിൽ മേയ്ദിനം ആചരിച്ചു. പ്രകടനം പതാക ഉയർത്തൽ സമ്മേളനം എന്നിവ നടത്തി.
ചവറയിൽ നടന്ന റാലിക്ക് ശേഷം നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാഴയിൽ അസീസ് അധ്യക്ഷനായി. ജസ്റ്റിൻ ജോൺ, മനോജ് മോൻ, സന്തോഷ്, നാസർ, സുനിൽകുമാർ, അനിൽ, താജ് പോരൂക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ചവറ : കെഎംഎംഎൽ യു ടി യു സി യൂണിയന്റെ നേതൃത്വത്തിൽ മേയ്ദിനം ആചരിച്ചു.
കെഎംഎംഎൽ യുടിയുസി യൂണിയൻ ജനറൽ സെക്രട്ടറി മനോജ് മോൻ പരിപാടി ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് അനൂപ് അധ്യക്ഷനായി. ചടങ്ങിൽ രാജു, സുരാജ്, സാലു, വിമൽ, ബിനു, താജ് പോരുക്കര, സന്തോഷ്, പ്രദീപ്, ലത്തീഫ്, സജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.
ചവറ : കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ അടിമത്വത്തിലേക്ക് നയിക്കുന്നുവെന്ന് ഡി സി സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്.
ഐഎൻടിയുസി ചവറ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെയ് ദിന റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നും ഇന്ത്യയിലെ തൊഴിലാളി സമൂഹം അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും ഇരകളായികൊണ്ടിരിക്കുകയാണെന്നും മെയ് ദിന പ്രക്ഷോഭ കാലത്തെ പോലെ ആധുനിക അടിമത്വത്തിലാണ് ഇന്നും രാജ്യത്തെ തൊഴിലാളികളെന്നും സംസ്ഥാന സർക്കാരിന്റെ തെറ്റായ തൊഴിൽ നയം മൂലം കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖല പാടെ തകർന്നിരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു.
റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജിന് ഡി സിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പതാക കൈ മാറി റാലിയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാന സെക്രട്ടറി യൂസഫ് കുഞ്ഞ് ചടങ്ങിൽ അധ്യക്ഷനായി. ചവറ ഹരീഷ്, പന്മന ബാലകൃഷ്ണൻ, പ്രശാന്ത് പൊന്മന, ഷെമി, ഡി.കെ അനിൽകുമാർ, വസന്ത കുമാർ, നിസാർ മേക്കാട്ടിൽ, ശിവൻകുട്ടി പിള്ള, സതീശൻ പുത്തൻതുറ, പുഷ്പ്പ കോലം,എന്നിവർ പ്രസംഗിച്ചു.
കുണ്ടറ: എഐടിയുസി, സിഐടിയുസംഘടനകളുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട്ടിൽ മെയ്ദിന റാലിയും യോഗവും നടത്തി. സി കെ പി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി അഞ്ചാലുംമൂട് ജംഗ്ഷൻ ചുറ്റി ബസ് വെയിൽ അവസാനിപ്പിച്ച് യോഗം ചേർന്നു.
എഐടിയുസി അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.ആർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ അനിരുദ്ധൻ യോഗം ഉദ്ഘാടനം ചെയ്തു.
എഐടിയുസി മണ്ഡലം കമ്മിറ്റി സെക്രട്ടറി ലാൽപ്രകാശ്, സിപിഐ അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറി എസ്. ബിജു കുമാർ, സിപിഎം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി കെ.ജി ബിജു, ഡി. സുകേശൻ, സുകേശന് ചൂലിക്കാട് എന്നിവർ പ്രസംഗിച്ചു.
കെ.ബി മനോജ്, കെ.ആർ.ജയകുമാർ, കൗൺസിലർ ജയൻ, എൻ. ഗോപാലകൃഷ്ണൻ, അനീഷ് അഷ്ടമുടി, സുധീഷ്, കെ. സുരേഷ് ബാബു, എ. അമാൻ, വിജയൻ പിള്ള എന്നിവർ റാലിക്കും യോഗത്തിനും നേതൃത്വം നൽകി.