ആ​ത്മീ​യ ആ​യു​ർ​വേ​ദ ചി​കി​ത്സ ആ​വ​ശ്യം: ബി​ഷ​പ് ഡോ. ​.പോ​ ൾ ആ​ന്‍റണി മു​ല്ല​ശേ​രി
Friday, May 3, 2024 12:05 AM IST
കൊ​ല്ലം : കോ​വി​ഡാ​ന​ന്ത​ര ജീ​വി​ത കാ​ല​ഘ​ട്ട​ത്തി​ൽ ആ​ത്മീ​യ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി.

ആ​യു​ർ​വേ​ദം, ആ​ഡം​ബ​ര ചി​കി​ത്സ​യും ടൂ​റി​സവു​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ​ർ​ധിച്ചു​വ​രു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും വി​വി​ധ​ത​രം ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ൾ മൂ​ലം ഉ​ണ്ടാ​കു​ന്ന മാ​ന​സി​ക ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ പ്രാ​ർ​ഥന​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ചി​കി​ത്സ​യാ​ണ് ആ​വ​ശ്യ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബി​ഷ​പ് ബെ​ൻ​സി​ഗ​ർ പ​ഞ്ച​ക​ർ​മ ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​റും വാ​ടി സെ​ന്‍റ ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ആ​ത്മീ​യ​വും പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും ചേ​ർ​ന്നൊ​രു​ക്കി​യ ആ​യു​ർ​വേ​ദ ചി​കി​ത്സ ആ​ണ് കൊ​ല്ലം രൂ​പ​ത ബി​ഷ​പ് ബെ​ൻ​സി​ക​ർ പ​ഞ്ച​ക​ർ​മ ആ​യു​ർ​വേ​ദ സെ​ന്‍റ​റി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ബി​ഷ​പ് ബെ​ൻ​സി​ഗ​ർ പ​ഞ്ച​ക​ർ​മ ആ​യു​ർ​വേ​ദ സെ​ന്‍റ​ർ ഇ​ൻ ചാ​ർ​ജ് ഫാ. ​ഫി​ൽ​സ​ൺ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ ബ്രി​ട്ടോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​വാ​ടി ഇ​ട​വ​ക സ​ഹ വി​കാ​രി ജേ​ക്ക​ബ് മെ​ന്‍റ​സ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഡോ. ​കെ .റ്റി. ​ജോ​ർ​ജ് , ഡോ. ​എ​സ്. സ​വ​ദ്, ഡോ. ​ലി​ഡ, ട്രീ​സ ലാ​ലു,സി​സ്റ്റ​ർ സി​ർ​ല മേ​രി,സി​സ്റ്റ​ർ സീ​മ, പി.​ആ​ർ.​ഒ. സാ​ബു ബെ​ന​ഡി​ക്ട്, ക്രി​സ്റ്റ​ഫ​ർ ഫെ​ർ​ണാ​ണ്ട​സ് എ. ​സ​ജീ​വ് പ​രി​ശ​വി​ള ,ജോ​ഷി മെ​റാ​ഡ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.