ഓ​ട്ട​ത്തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​ച​ക്രം ഊ​രി​ത്തെ​റി​ച്ചു
Friday, May 10, 2024 11:39 PM IST
ഏ​റ്റു​മാ​നൂ​ർ: ഓ​ട്ട​ത്തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന്‍റെ മു​ൻ ച​ക്രം ഊ​രി​ത്തെ​റി​ച്ചു. ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

എം​സി റോ​ഡി​ൽ പാ​റോ​ലി​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ സ്വി​ഫ്റ്റ് ബ​സി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ മു​ൻ ച​ക്ര​മാ​ണ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ വ​ള​വി​ൽ വ​ച്ച് ഊ​രി​ത്തെ​റി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ർ ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ച​തോ​ടെ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി വി​ട്ടു. കോ​ട്ട​യം ഡി​പ്പോ​യി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ​ത്തി ബ​സി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.