സൂ​ര്യാ​ത​പ​മേ​റ്റ് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, May 3, 2024 10:52 PM IST
ഗോ​തു​രു​ത്ത്: സൂ​ര്യാ​ത​പ​മേ​റ്റ് കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ കോ​ണ​ത്ത് തോ​മ​സ് (ടോ​മി-64) മ​രി​ച്ചു. വ്യാ​ഴം ഉ​ച്ച​യ്ക്ക് 12.30നാ​ണ് സം​ഭ​വം.

തൊ​ഴി​ൽ സ്ഥ​ല​ത്തു നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 3.30നു ​മ​രി​ച്ചു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ സൂ​ര്യാ​ത​പം ഏ​റ്റെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: ടെ​സി, ടി​ന്‍റു. മ​രു​മ​ക്ക​ൾ: ബി​നോ​യ്, ലി​ജു.