അ​ജ്ഞാ​ത യു​വാ​വ് വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
Friday, May 3, 2024 10:52 PM IST
വൈ​പ്പി​ൻ: അ​ജ്ഞാ​ത യു​വാ​വി​നെ റോ​ഡി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി 11ന് ​ശേ​ഷം സം​സ്ഥാ​ന പാ​ത​യി​ൽ നാ​യ​ര​ന്പ​ലം കു​ടു​ങ്ങാ​ശേ​രി ഭാ​ഗ​ത്താ​ണ് 30വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി കൂ​ലി വേ​ല ചെ​യ്യു​ന്ന​യാ​ളാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ൾ എ​ത്തി തി​രി​ച്ച​റി​ഞ്ഞാ​ലെ സ്ഥി​രീ​ക​രി​ക്കാ​നാ​വു എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.