ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, May 3, 2024 10:52 PM IST
ആ​ല​ങ്ങാ​ട്: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. എ​ട​യാ​ർ മു​ത​ല​ക്കാ​ല എം.​എ. കു​ഞ്ഞു​മു​ഹ​മ്മ​ദാ(60)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പാ​നാ​യി​ക്കു​ളം-​മേ​ത്താ​നം റോ​ഡി​ൽ വ​ച്ച് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​തി​രെ വ​ന്ന് ഇ​ടി​ച്ച ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ല​ങ്ങാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി​രു​ന്നു കു​ഞ്ഞു​മു​ഹ​മ്മ​ദ്. പ​രേ​ത​യാ​യ സ​ബി​യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സാ​ബി​ത്ത്, ഫാ​യി​ദ്, വാ​ബി​ദ്. മ​രു​മ​ക്ക​ൾ: റ​ഹ്മ​ത്ത്, സു​മി.