ബൈ​ക്ക് യാ​ത്രിക​ന് സൂ​ര്യാ​ഘാ​തമേ​റ്റു
Saturday, May 4, 2024 4:37 AM IST
പാ​ല​ക്കു​ഴ: ബൈ​ക്കിൽ യാ​ത്ര​ ചെയ്യുന്നതിനിടെ കോ​ഴി​പ്പി​ള്ളി പൊ​ട്ട​നാ​നി​ക്ക​ൽ അ​ജി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ക​ഴി​ഞ്ഞ ഒ​ന്നി​നായിരുന്നു സംഭവം. ബൈക്കിൽ മൂ​വാ​റ്റു​പു​ഴ​യ്ക്ക് പോ​യി മ​ട​ങ്ങവെ ​പാ​ല​ക്കു​ഴ​യി​ൽ വ​ച്ച് കൈ​ക്ക് പു​ക​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ടു.

തു​ട​ർ​ന്ന് കൈ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​മി​ള​ക​ൾ രൂ​പ​പ്പെ​ട്ടു. പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് സൂ​ര്യാ​ഘാ​ത​ത്തെ തുടർന്നാണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.