സൈ​ക്കി​ള്‍ മോ​ഷ​ണം ത​ട​ഞ്ഞ യു​വാ​വി​ന് മ​ര്‍​ദ​നം; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, May 4, 2024 4:37 AM IST
കൊ​ച്ചി: സൈ​ക്കി​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ആ​ദി​ത്യ​ന്‍, സു​മേ​ഷ് എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്‌​ഐ ഷാ​ഹി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​യെ ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി 11.30 ന് ​കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു കി​ഴ​ക്കു​വ​ശ​ത്തു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു കൂ​ടി സൈ​ക്കി​ളി​ല്‍ വ​രി​ക​യാ​യി​രു​ന്ന ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട​ഞ്ഞു നി​ര്‍​ത്തി സം​ഘം സൈ​ക്കി​ള്‍ പി​ടി​ച്ചു​വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചു.

ഇ​തെ​തി​ര്‍​ത്ത ആ​സാം സ്വ​ദേ​ശി​യെ സ​മീ​പ​ത്തു​കി​ട​ന്ന ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കും മു​ഖ​ത്തും ഇ​ടി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ ആ​സാം സ്വ​ദേ​ശി​യു​ടെ ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കും ഇ​ട​തു​ക​വി​ളെ​ല്ലി​ന് പൊ​ട്ട​ലും ഉ​ണ്ടാ​യി. ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.