ചൂ​ട് പെ​രു​കി; കോ​ഴി അ​ട​യി​രി​ക്കാ​തെ മു​ട്ട വി​രി​ഞ്ഞു
Saturday, May 4, 2024 4:50 AM IST
വൈ​പ്പി​ന്‍: ക​ന​ത്ത ചൂ​ടി​ൽ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് കൂ​ടി​യ​തോ​ടെ കോ​ഴി അ​ട​യി​രി​ക്കാ​തെ ത​ന്നെ ചൂ​ടേ​റ്റ് മു​ട്ട വി​രി​ഞ്ഞു. എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ല്‍ പ​ള്ളി​പ്പു​റം മാ​ഹീ​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. മാ​ഹി​ൻ​രെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കൂ​ട്ടി​ല്‍​നി​ന്ന് മു​ട്ട​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ കു​ടി​ന​ടു​ത്ത് മ​ണ്ണി​ല്‍ പു​ത​ഞ്ഞ് ഒ​രു മു​ട്ട കി​ട​ക്കു​ന്ന​താ​യി ക​ണ്ടു.

കു​റ​ച്ച് പ​ഴ​ക്കം തോ​ന്നി​യ​തി​നാ​ൽ മു​ട്ട ഒ​രു ക​ട​ലാ​സ് പെ​ട്ടി​യി​ലാ​ക്കി വീ​ടി​ന​ക​ത്ത് മാ​റ്റി​വ​ച്ചു. ര​ണ്ട് ദി​വ​സം മു​മ്പ് പെ​ട്ടി​യി​ല്‍ ഒ​രു അ​ന​ക്ക​വും കോ​ഴി​ക്കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ലും കേ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ ​മു​ട്ട വി​രി​ഞ്ഞ് സു​ന്ദ​ര​നാ​യ ഒ​രു കോ​ഴി​കു​ഞ്ഞ് പു​റ​ത്തു​വ​ന്ന​താ​യി ക​ണ്ട​ത്.