ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Saturday, May 4, 2024 4:50 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത കു​സാ​റ്റ് മെ​ട്രോ സ്റ്റേ​ഷ​ൻ പി​ല്ല​ർ ന​മ്പ​ർ 311ന് ​മു​ന്നി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ന് പു​റ​കി​ൽ ഒ​ന്നാ​യി കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ആ​ള​പാ​യ​മി​ല്ല. രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ സി​ഗ്ന​ൽ ക​ഴി​ഞ്ഞ് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ല് വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പി​വി​സി പൈ​പ്പ് ക​യ​റ്റി​വ​ന്ന ലോ​റി, ടി​പ്പ​ർ ലോ​റി, സെ​പ്റ്റേ​ജ് ശേ​ഖ​ര​ണ ടാ​ങ്ക​ർ, കാ​റ് എ​ന്നി​വ​യാ​ണ് ഒ​ന്നി​ന് പി​ന്നി​ൽ ഒ​ന്നാ​യി ഇ​ടി​ച്ച​ത്. സെ​പ്റ്റേ​ജ് ശേ​ഖ​ര​ണ വാ​ഹ​നം അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​ടി​യു​ടെ അ​ഘാ​ത​ത്താ​ൽ കാ​റി​ന്‍റെ മു​മ്പി​ലെ​യും പി​റ​കി​ലേ​യും ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു. കാ​ർ ഇ​ടി​യു​ടെ ഭാ​ഗ​മാ​യി തെ​റി​ച്ച് മീ​ഡി​യ​നി​ൽ ക​യ​റി​യാ​ണ് നി​ന്ന​ത്.