പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു : വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലെ ക​രാ​റു​കാ​ർ സ​മ​ര​ത്തി​ൽ
Saturday, May 4, 2024 4:50 AM IST
വൈ​പ്പി​ൻ: വാ​ട്ട​ർ അ​ഥോ​റി​റ്റിയി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന ക​രാ​റു​കാ​ർ സ​മ​ര​ത്തി​ൽ. ഒ​ന്ന​ര​വ​ർ​ഷ​ത്തെ കു​ടി​ശി​ക​യാ​ണ് ക​രാ​റു​കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത്. ഇ​തേ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ഇ​വ​ർ സ​മ​രം തു​ട​ങ്ങി​യി​ട്ട്.

ഇ​തു​മൂ​ലം വൈ​പ്പി​ൻ​ക​ര​യി​ൽ പ​ല​യി​ട​ത്തും പൊ​ട്ടി​ക്കി​ട​ക്കു​ന്ന പൈ​പ്പു ലൈ​നു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ആ​ളി​ല്ല. ഇ​തു​മൂ​ലം ലി​റ്റ​ർ ക​ണ​ക്കി​നു ശു​ദ്ധ​ജ​ല​മാ​ണ് ദി​നം​പ്ര​തി പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കൊ​ടി​യ കു​ടി​നീ​ർ ക്ഷാ​മ​ത്തി​നി​ടെ​യാ​ണ് ഇ​ങ്ങി​നെ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ല​കു​റി വി​ളി​ച്ച് പ​രാ​തി​പ്പെ​ട്ടി​ട്ടും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഒ​ന്നും ചെ​വി​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും, എം​എ​ൽ​എ ഇ​ട​പെ​ട​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ സ്വാ​തി​ഷ് സ​ത്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.