ക​മ്പ​നി​പ്പ​ടി​യി​ലെ ഹോ​ട്ട​ലി​ൽ റെ​യ്ഡ്; അ​ടു​ക്ക​ള പൂ​ട്ടി സീ​ൽ ചെ​യ്തു
Saturday, May 4, 2024 4:50 AM IST
ആ​ലു​വ: പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ക​മ്പ​നി​പ്പ​ടി​യി​ലെ ‘ടീ ​ടൈം’ ഹോ​ട്ട​ലി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

വൃ​ത്തി​ഹീ​ന​മാ​യ അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ക്ക​ള സീ​ൽ ചെ​യ്തു. ഇ​വി​ടെ​യു​ള്ള വി​ല്പ​ന​യ്ക്കു പു​റ​മെ മ​റ്റ് നാ​ലി​ട​ങ്ങ​ളി​ലും ഇ​വി​ടെ​നി​ന്നു​ള്ള ചെ​റു​ക​ടി​ക​ൾ വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്. ആ​രോ​ഗ്യ വി​ഭാ​ഗം റെ​യ്ഡ് ന​ട​ത്തു​ന്ന വി​വ​രം ചോ​ർ​ന്നു​കി​ട്ടി​ടു​ന്ന​തി​നാ​ൽ ഹോ​ട്ട​ൽ അ​ട​ച്ചി​ടാ​റു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​റ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ കാ​ർ​ഡ് ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​രാ​ണ് വൃ​ത്തി​യി​ല്ലാ​ത്ത അ​ടു​ക്ക​ള​യി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യ​താ​യി ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ എ. ​അ​നീ​ഷ അ​റി​യി​ച്ചു.