ഉ​ത്സ​വാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ബി​ഷ​പ്പും ഇ​മാ​മും മ​ന്ത്രി​യും
Sunday, April 28, 2024 7:18 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട്ടാ​യ്മ​ക​ളും ഒ​ത്തു​കൂ​ട​ലു​ക​ളു​മാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സാ​ഹോ​ദ​ര്യ​വും സൗ​ഹാ​ര്‍​ദ​വും മ​ത​മൈ​ത്രി​യും നി​ല​നി​ര്‍​ത്തു​ന്ന​തെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍.

കൂ​ട​ല്‍​മാ​ണി​ക്യ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​വ​സ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മ​ത​സൗ​ഹാ​ര്‍​ദ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ​ര​സ്പ​രം കൈ​ക്കോ​ര്‍​ത്തു നി​ല്‍​ക്കു​ന്ന​ത് ഈ ​നാ​ടി​ന്‍റെ ത​നി​മ​യാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു​വും ന​ഗ​ര​സ​ഭാ നേ​തൃ​ത്വ​വും ന​ല്‍​കു​ന്ന പി​ന്തു​ണ ഏ​റെ മ​ഹ​ത്വ​ര​മാ​ണ്. ദേ​വ​സ്വം ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ജു​മാ മ​സ്ജി​ദ് ഇ​മാം ക​ബീ​ര്‍ മൗ​ല​വി, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, കാ​ട്ടു​ങ്ങ​ച്ചി​റ ഇ​മാം ഹ​ഫീ​സ് സ്ഖ​റി​യ ഖാ​സ്മി, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍, നി​സാ​ര്‍ അ​ഷ​റ​ഫ്, പ്ര​ദീ​പ് യു. ​മേ​നോ​ന്‍, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ഘ​വ​ന്‍ മു​ള​ങ്ങാ​ട​ന്‍, മു​ര​ളി ഹ​രി​തം, വി.​സി. പ്ര​ഭാ​ക​ര​ന്‍, കെ. ​ബി​ന്ദു, ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട്, ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കെ. ​ഉ​ഷ​ന​ന്ദി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ എ​ക്‌​സി​ബി​ഷ​ന്‍ സ്റ്റാ​ളു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചും ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ സം​ഭാ​ര​വും ക​ഴി​ച്ചാ​ണ് എ​ല്ലാ​വ​രും മ​ട​ങ്ങി​യ​ത്.