തൃശൂർ: പോസ്റ്റൽ വോട്ടുകളടക്കം എണ്ണിക്കഴിഞ്ഞപ്പോൾ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം 72.9 ആയി ഉയർന്നു. 77.86 ശതമാനമാണു കഴിഞ്ഞതവണ പോൾ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാൾ 4.96 ശതമാനമാണു പോളിംഗ് കുറഞ്ഞത്.
14,83,055 വോട്ടർമാരിൽ 10,81,125 പേർ വോട്ട് രേഖപ്പെടുത്തി. 7,08,317 പുരുഷ വോട്ടർമാരിൽ 5,09,052 പേരും (71.87 ശതമാനം) 7,74,718 സ്ത്രീ വോട്ടർമാരിൽ 5,72,067 പേരും (73.84 ശതമാനം) വോട്ട് ചെയ്തു. ഗുരുവായൂർ- ഒന്ന്, നാട്ടിക- മൂന്ന്, ഇരിങ്ങാലക്കുട- രണ്ട് എന്നിങ്ങനെ ആറു ട്രാൻസ്ജെൻഡർ വോട്ടർമാരും (30 ശതമാനം) സമ്മതിദാനവകാശം വിനിയോഗിച്ചു.
നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് കണക്ക്- പുരുഷൻ, സ്ത്രീ, ആകെ പോൾ ചെയ്ത വോട്ട് ക്രമത്തിൽ: ഗുരുവായൂർ - 69512, 85347, 154860. മണലൂർ - 78296, 88760, 167056. ഒല്ലൂർ - 76677, 80645, 157322. തൃശൂർ- 63252, 68604, 131856. നാട്ടിക- 74176, 85404, 159583. ഇരിങ്ങാലക്കുട- 71547, 81560, 153109. പുതുക്കാട്- 75592, 81747, 157339.