ചാലക്കുടി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ പ്ര​തി​പ​ക്ഷത്തിന്‍റെ കു​ത്തി​യി​രി​പ്പുസ​മ​രം
Tuesday, May 14, 2024 1:17 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം പൊ​തു​ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​തി​ലും, ക​ലാ​ഭ​വ​ന്‍ മ​ണി പാ​ര്‍​ക്കി​ലെ കു​ട്ടി​ക​ളു​ടെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ സി.​എ​സ്.​സു​രേ​ഷ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ബി​ജി സ​ദാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി പെ​ര്‍​മി​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് നാ​ലു മാ​സം വ​രെ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ക​രാ​റു​കാ​ര്‍​ക്ക് അ​വ​ര്‍ പൂ​ര്‍​ത്തീ​ക​രി​ച്ച പ്ര​വൃ​ത്തി​ക​ളു​ടെ അ​ള​വെ​ടു​ത്ത് പ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഷൈ​ജ സു​നി​ല്‍, ബി​ന്ദു ശ​ശി​കു​മാ​ര്‍, ലി​ല്ലി ജോ​സ്, ടി.​ഡി. എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.