ഉഷ്ണതരംഗം തുടരും
Wednesday, May 1, 2024 12:38 AM IST
പാ​ല​ക്കാ​ട്: ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത തു​ട​രു​ന്ന​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മേ​യ് ര​ണ്ടു​വ​രെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.
തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മാ​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.
ര​ണ്ടാ​ഴ്ച കൂ​ടി ഉ​ഷ്ണ​ത​രം​ഗ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് നീ​ളാ​നും സാ​ധ്യ​ത​യു​ണ്ട്. പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ഴി​കെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള വി​ദ്യാഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മ്മ​ർ ക്ലാ​സു​ക​ൾ, സ്വ​കാ​ര്യ​ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, സ്കൂ​ളു​ക​ളി​ലെ അ​ഡീ​ഷ​ണ​ൽ ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്കും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര ക​ഴി​ഞ്ഞ ദി​വ​സം മേ​യ് ര​ണ്ടു​വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

തീ​രു​മാ​നം ന​ട​പ്പാ​കു​ന്നു​വെ​ന്നു ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും നി​ർ​ദ്ദേ​ശ​മു​ണ്ട്.

ഉ​ഷ്ണ​ത​രം​ഗം അ​തീ​വ ജാ​ഗ്ര​ത വേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ളും ഭ​ര​ണ ഭ​ര​ണേ​ത​ര സം​വി​ധാ​ന​ങ്ങ​ളും വേ​ണ്ട ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

നി​ല​വി​ൽ സൂ​ര്യാ​ഘാ​ത​വും സൂ​ര്യാ​ത​പ​വും ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും സൂ​ര്യാ​ഘാ​തം മ​ര​ണ​ത്തി​ലേ​ക്കു​വ​രെ ന​യി​ച്ചേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഓറഞ്ച് അലര്‌ട്ട്
നാളെയുംകൂടി

ര​ണ്ടാ​ഴ്ച കൂ​ടി ഉ​ഷ്ണ​ത​രം​ഗ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് നീ​ളാ​നും സാ​ധ്യ​ത​യു​ണ്ട്. ഏ​താ​നും ആ​ഴ്ച​ക​ളാ​യി പാ​ല​ക്കാ​ട്ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് ചൂ​ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2016 ഏ​പ്രി​ല്‍ 27ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 41.9ഡി​ഗ്രി ആ​യി​രു​ന്നു 1951നു​ശേ​ഷം സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ര്‍​ന്ന താ​പ​നി​ല. 42.6 ഡി​ഗ്രി ചൂ​ടാ​ണ് ഞാ​യ​റാ​ഴ്ച മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇതാകട്ടെ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 123 വ​ര്‍​ഷ​ത്തി​നി​ട​യി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ​താ​പ​മാ​ണ്.