എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക്; ടെ​ക്നി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് കോ​ഴ്സ്
ക​ര​സേ​ന​യു​ടെ ടെ​ക്നി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് കോ​ഴ്സ് 138 ലേ​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 2024 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ടെ​ക്നി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് കോ​ഴ്സി​ൽ എ​ൻ​ജി​നി​യ​ർ, ആ​ർ​മി എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൊ​ത്തം 40 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം സ​മ​ർ​പ്പി​ക്കു​ക.

യോ​ഗ്യ​ത: എ​ൻ​ജി​നി​യ​ർ: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ അം​ഗീ​കൃ​ത എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക്നോ​ള​ജി ബി​രു​ദം/​ത​ത്തു​ല്യം. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ർ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച് 12 ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ടി വ​രും.

പ്രാ​യം: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ക്കാ​ർ​ക്ക്: 20-27 വ​യ​സ് 2024 ജ​നു​വ​രി അ​ടി​സ്ഥാ​ന​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

ശാ​രീ​രി​ക യോ​ഗ്യ​ത​ക​ൾ: ഉ​യ​രം കു​റ​ഞ്ഞ​ത്- 157.5 സെ.​മീ., ല​ക്ഷ​ദ്വീ​പു​കാ​ർ​ക്കു ര​ണ്ടു സെ.​മീ. ഇ​ള​വ് ല​ഭി​ക്കും.

കാ​ഴ്ച​ശ​ക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മ​യോ​പ്പി​യ, അ​സ്റ്റി​ഗ്മാ​റ്റി​സം ഉ​ൾ​പ്പെ​ടെ മൈ​ന​സ് 3.5ൽ ​കൂ​ട​രു​ത്.

പ​രി​ശീ​ല​നം: ടെ​ക്നി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് കോ​ഴ്സി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു ഡ​റാ​ഡൂ​ണി​ലെ മി​ലി​ട്ട​റി അ​ക്കാ​ഡ​മി​യി​ൽ ഒ​രു വ​ർ​ഷം പ​രി​ശീ​ല​ന​മു​ണ്ടാ​കും. പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ല​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ലാ​യി​രി​ക്കും നി​യ​മ​നം ല​ഭി​ക്കു​ക.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.joinindiana rmy.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​ന്നി​ലേ​റെ അ​പേ​ക്ഷ അ​യ​യ്ക്ക​രു​ത്.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​യ​യ്ക്കു​ന്ന​തി​നും വി​ജ്ഞാ​പ​ന​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പ​ത്തി​നും ww w.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 17.