കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റി​ൽ 400 വ​നി​താ ഡ്രൈ​വ​ർ
കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റി​ൽ വ​നി​താ ഡ്രൈ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം നി​ർ​ണി​യി​ച്ചി​ട്ടി​ല്ല. 400 ഓ​ളം ഒ​ഴി​വു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. രാ​വി​ലെ അ​ഞ്ചു​മ​ണി​ക്കും രാ​ത്രി പ​ത്തു​മ​ണി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും ജോ​ലി.

ശ​ന്പ​ളം: എ​ട്ടു​മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക് 715 രൂ​പ. അ​ധി​ക​ജോ​ലി​ക്ക് ഓ​രോ മ​ണി​ക്കൂ​റി​നും 130 രൂ​പ വീ​തം ല​ഭി​ക്കും. കൂ​ടാ​തെ ഇ​ൻ​സെ​ന്‍റീ​വ്/ അ​ല​വ​ൻ​സു​ക​ൾ/ ബ​ത്ത എ​ന്നി​വ ല​ഭി​ക്കും.
അ​ടി​സ്ഥാ​ന യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് ജ​യം/ ത​ത്തു​ല്യം. മി​ക​ച്ച ശാ​രീ​രി​ക​ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.
പ്രാ​യം: എ​ച്ച്പി​വി ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക് 35 വ​യ​സ്. എ​ൽ​എം​വി ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക് 30 വ​യ​സ്. ഹെ​വി വാ​ഹ​ന ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ വ​യ​സി​ള​വ് ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 30,000 രൂ​പ​യു​ടെ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് ന​ൽ​ക​ണം. കൂ​ടാ​തെ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ ബോ​ണ്ടും സ​ർ​പ്പി​ക്ക​ണം. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ ഓ​രോ മാ​സ​വും കു​റ​ഞ്ഞ​ത് 16 ഡ്യൂ​ട്ടി​ക​ൾ ചെ​യ്യാ​ത്ത​വ​രെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു വി​ടും.

അ​പേ​ക്ഷ: www.kcmd.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് ഏ​ഴ് വൈ​കു​ന്നേ​രം അ​ഞ്ച്. വെ​ബ്സൈ​റ്റ്:www.keralartc.com, www.kcmd.in.