സ​ഹ​ക​ര​ണ സം​ഘം/ ബാ​ങ്കി​ൽ 157 ഒ​ഴി​വ്
സ​ഹ​ക​ര​ണ സം​ഘം/ ബാ​ങ്കു​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലെ 157 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മേ​യ് 23 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ജൂ​ണി​യ​ർ ക്ലാ​ർ​ക്ക്/ കാ​ഷ്യ​ർ- 137, സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ- ര​ണ്ട്, ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ- ആ​റ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി- അ​ഞ്ച്, സെ​ക്ര​ട്ട​റി- അ​ഞ്ച്, ടൈ​പ്പി​സ്റ്റ്/ ജൂ​ണി​യ​ർ ടൈ​പ്പി​സ്റ്റ്- ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് അ​വ​സ​രം.
സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ​എം​ആ​ർ പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​നം ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ക.

ജൂ​ണി​യ​ർ ക്ലാ​ർ​ക്ക്/ കാ​ഷ്യ​ർ: പ​ത്താം​ക്ലാ​സ് ജ​യ​വും ജെ​ഡി​സി​യും. അ​ല്ലെ​ങ്കി​ൽ ബി​കോം (കോ-​ഓ​പ്പ​റേ​ഷ​ൻ) അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ ഡി​പ്ലോ​മ​യോ (എ​ച്ച്ഡി​സി/ എ​ച്ച്ഡി​സി & ബി​എം/ എ​ച്ച്ഡി​സി​എം) ജെ​ഡി​സി​യോ, അ​ല്ലെ​ങ്കി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​സ്‌​സി ( കോ ​ഓ​പ്പ​റേ​ഷ​ൻ & ബാ​ങ്കിം​ഗ്). കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ലെ ജി​ഡി​സി കേ​ര​ള​ത്തി​ലെ ജെ​ഡി​സി​ക്കു തു​ല്യ​യോ​ഗ്യ​ത​യാ​ണ്.

പ്രാ​യം: 18- 40 വ​യ​സ്.
ഫീ​സ്: ഒ​രു സം​ഘം/ ബാ​ങ്കി​ന് 150 രൂ​പ. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് 50 രൂ​പ.
ഒ​ന്നി​ലേ​റെ സം​ഘം/ ബാ​ങ്കു​ക​ളി​ലേ​ക്ക് 50 രൂ​പ വീ​തം അ​ധി​കം. ഒ​ന്നി​ൽ കൂ​ടു​ത​ൽ സം​ഘം/ ബാ​ങ്കി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ഒ​രു അ​പേ​ക്ഷാ​ഫോ​മും ഒ​രു ചെ​ലാ​ൻ/ ഡി​ഡി​യും മ​തി. അ​പേ​ക്ഷ​യും രേ​ഖ​ക​ളും നേ​രി​ട്ടോ ത​പാ​ലി​ലോ മേ​യ് 23നു ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

വി​ലാ​സം: സെ​ക്ര​ട്ട​റി, സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡ്, കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ബി​ൽ​ഡിം​ഗ്, ഓ​വ​ർ ബ്രി​ഡ്ജ്, ജ​ന​റ​ൽ പോ​സ്റ്റ് ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം- 695 001.
വി​ശ​ദ​വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും www.csebkerala.org എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക.