സി​ഡി​എ​സ് 349 ഒ​ഴി​വ്
ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ഡ​മി, ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ഡ​മി, എ​യ​ർ ഫോ​ഴ്സ് അ​ക്കാ​ഡ​മി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന കം​ബൈ​ൻ​ഡ് ഡി​ഫ​ൻ​സ് സ​ർ​വീ​സ​സ്(​സി​ഡി​എ​സ്) എ​ക്സാ​മി​നേ​ഷ​ന്(II) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

349 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്.​അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന ​അ​വ​സാ​ന തീ​യ​തി ജൂ​ൺ ആ​റ്.

1. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ഡ​മി, ഡെ​റാ​ഡൂ​ണ്‍: (അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്ക്)- 100ഒ​ഴി​വു​ക​ൾ.(​എ​ൻ​സി​സി(​ആ​ർ​മി വിം​ഗ്) സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്കാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന 13 ഒ​ഴി​വു​ക​ളു​ൾ​പ്പെ​ടെ).

പ്രാ​യം: 2000 ജൂ​ലൈ ര​ണ്ടി​നും 2005 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​രു​ദം.

2. ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ഡ​മി, ഏ​ഴി​മ​ല: എ​ക്സി​ക്യൂ​ട്ടീ​വ്(​ഹൈ​ഡ്രോ/​ജ​ന​റ​ൽ സ​ർ​വീ​സ്)(​അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്ക്)- 32 ഒ​ഴി​വു​ക​ൾ. (എ​ൻ​സി​സി(​നേ​വ​ൽ വിം​ഗ്) സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്കാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന ആ​റ് ഒ​ഴി​വു​ക​ളു​ൾ​പ്പെ​ടെ).

പ്രാ​യം: 2000 ജൂ​ലൈ ര​ണ്ടി​നും 2005 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം.​യോ​ഗ്യ​ത: എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം.

3. എ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ഡ​മി, ഹൈ​ദ​രാ​ബാ​ദ്: (പ്രീ-​ഫ്ളൈ​യിം​ഗ്) ട്രെ​യി​നിം​ഗ് കോ​ഴ്സ്(​എ​ൻ​സി​സി(​എ​യ​ർ​ഫോ​ഴ്സ് വിം​ഗ്) സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്കാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന മൂ​ന്ന് ഒ​ഴി​വു​ക​ളു​ൾ​പ്പെ​ടെ)- 32 ഒ​ഴി​വു​ക​ൾ.

പ്രാ​യം: 2000 ജൂ​ലൈ ര​ണ്ടി​നും 2005 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. യോ​ഗ്യ​ത: ബി​രു​ദ​വും ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ല​സ്ടു​വും അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം.

4. ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി, ചെ​ന്നൈ: പു​രു​ഷ​ൻ​മാ​ർ​ക്കാ​യു​ള്ള എ​സ്എ​സ്‌​സി കോ​ഴ്സ്-169 ഒ​ഴി​വു​ക​ൾ.

പ്രാ​യം: 1999 ജൂ​ലൈ ര​ണ്ടി​നും 2005 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. യോ​ഗ്യ​ത: അ​നു​യോ​ജ്യ​മാ​യ ടെ​ക്നി​ക്ക​ൽ യോ​ഗ്യ​ത.

5. ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി, ചെ​ന്നൈ: എ​സ്എ​സ്‌​സി (അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ)(​നോ​ണ്‍-​ടെ​ക്നി​ക്ക​ൽ) കോ​ഴ്സ്- 16 ഒ​ഴി​വു​ക​ൾ.

പ്രാ​യം: 1999 ജൂ​ലൈ ര​ണ്ടി​നും 2005 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. യോ​ഗ്യ​ത: അ​നു​യോ​ജ്യ​മാ​യ ടെ​ക്നി​ക്ക​ൽ യോ​ഗ്യ​ത. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പുരം, ​കൊ​ച്ചി, കോ​ഴി​ക്കോ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്.

പ​രീ​ക്ഷാ​ഫീ​സ്: 200 രൂ​പ. എ​സ്ബി​ഐ​യു​ടെ നെ​റ്റ് ബാ​ങ്കിം​ഗ് മു​ഖേ​ന ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ഫീ​സി​ല്ല. www.upsco nline.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി മാ​ത്രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www. upsc.gov.