തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിക്കു (സി-ഡിറ്റ്) കീഴിലെ വിവിധ ഡിവിഷൻ/പ്രോജക്ടുകളിൽ 12 ഒഴിവ്. താത്കാലിക നിയമനം. ഓണ്‍ലൈൻ അപേക്ഷ ഒക്ടോബർ ഏഴു വരെ.
ഒഴിവ്
ഡ്രൈവർ കം ക്ലീനർ:ഏഴാം ക്ലാസ്, എച്ച്എംവി ഡ്രൈവിംഗ് ലൈസൻസ്, അഞ്ചു വർഷ പരിചയം; പ്രായം: 50; ശന്പളം: 20,065. ഇലക്ട്രീഷ്യൻ: ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്, പ്രായം: 50; ശന്പളം: 20,100.
പ്രോജക്ട് അസോസിയേറ്റ്: എൻജിനിയറിംഗിൽ ബിരുദം 3 വർഷ ഡിപ്ലോമ (ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ), അഞ്ചു വർഷ പരിചയം; പ്രായം: 35; ശന്പളം: 29,535.
എച്ച്ആർ അസോസിയേറ്റ്: ബിരുദം/ എംബിഎ, അഞ്ചു വർഷ പരിചയം; പ്രായം: 35; ശന്പളം: 29,535.
മാർക്കറ്റിംഗ് അസോസിയേറ്റ്: ബിരുദം/ എംബിഎ, അഞ്ചു വർഷ പരിചയം; പ്രായം: 35; ശന്പളം: 32,560.
www.careers. cdit.org