പുതുച്ചേരി സർക്കാരിന്റെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സർവീസിൽ ഒഴിവുള്ള നഴ്സിംഗ് ഓഫീസർ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 105 ഒഴിവുണ്ട്.
ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 28. അപേക്ഷ ഓണ്‍ലൈനായി സമർപ്പിച്ചതിനുശേഷം തപാലായി അയയ്ക്കണം.
റീജണ്‍ തിരിച്ചുള്ള ഒഴിവ്:
പുതുച്ചേരി & കാരയ്ക്കൽ: ഒഴിവ് 95 (ജനറൽ 39, ഒബിസി 10, ബിസിഎം 2, എംബിസി 17. ഇബിസി 2, എസ് സി 15, എസ്ടി 1, ഇഡബ്ല്യുഎസ് 9).
മാഹി: ഒഴിവ്-9 (ജനറൽ 4, ഒബിസി 1, എംബിസി 2, എസ്സി 1, ഇഡബ്ല്യുഎസ് 1),
യാനം: ഒഴിവ് 1 (ജനറൽ) www.recruitment.py.gov.in