മസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുണ്ട്.
കേന്ദ്ര സംസ്ഥാന ഗവ. സർവകലാശാലകൾ/അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, പൊതുമേഖല/ സ്റ്റാറ്റ്യൂട്ടറി/ അർധ സർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഓഫീസർമാർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11.
തസ്തികകൾ
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ-1 (ലെവൽ 7), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ-1 (ലെവൽ -7), അസിസ്റ്റന്റ്-1 (ലെവൽ-6), അപ്പർ ഡിവിഷൻ ക്ലർക്ക്-3 (ലെവൽ-4), സ്റ്റോർ കീപ്പർ-1 (ലെവൽ -6), സ്റ്റെനോഗ്രാഫർ-2, ഡേറ്റ എൻട്രി ഓപ്പറേറ്റർ-2, റേഡിയോഗ്രാഫർ-1 (ലെവൽ-5), ഓഫ്സെറ്റ്് മെഷീൻമെൻ-1 (ലെവൽ-5), സ്റ്റാഫ് കാർ ഡ്രൈവർ ഗ്രേഡ് 1-1 (ലെവൽ-5), സ്റ്റാഫ് കാർ ഡ്രൈവർ- 1 (ലെവൽ 4)
ww w. tbnsa.gov.in