കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ എയർ ക്രാഫ്റ്റ് യാഡിലുമായി 210 അപ്രന്റിസ് ഒഴിവുകൾ. സ്ത്രീകൾക്കും അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 11.
ഒഴിവുള്ള ട്രേഡുകൾ: കാർപെന്റർ, ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മെയിന്റനൻസ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക്-മോട്ടർ വെഹിക്കിൾ, മെക്കാനിക്-റെഫ്രിജറേഷൻ ആൻഡ് എസി, പെയിന്റർ (ജനറൽ),
പ്ലംബർ, ഷീറ്റ് മെറ്റൽ വർക്കർ, ടെയ്ലർ (ജനറൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റിഗ്ഗർ, ഷിപ്പ്റൈറ്റ് സ്റ്റീൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ/ഇലക്ട്രീഷ്യൻ എയർ ക്രാഫ്റ്റ്, ഇലക്ട്രോണിക്സ് മെക്കാനിക്/ മെക്കാനിക്, റഡാർ ആൻഡ് റേഡിയോ എയർ ക്രാഫ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് ഇൻസ്ട്രുമെന്റ് എയർ ക്രാഫ്റ്റ്, പ്ലംബർ) പൈപ് ഫിറ്റർ
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്സിവിടി). റിഗർ ട്രേഡുകാർക്ക്: എട്ടാം ക്ലാസ് ജയം. പ്രായം: 14-21.
അപേക്ഷകർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സ്പീഡ് രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.
www.apprenticeshipindia.gov.in