കേന്ദ്ര സർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 184 എൻജിനിയർ ട്രെയിനി, 20 ഓഫീസർ ട്രെയിനി ഒഴിവുകൾ.
എൻജിനിയർ ട്രെയിനി: ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ അവസരം. ഗേറ്റ്-2023 മുഖേനയാണ് തെരഞ്ഞെടുപ്പ്.
ഒരു വർഷ പരിശീലനം, തുടർന്ന് റെഗുലർ നിയമനം. നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായപരിധി: 28 (അർഹർക്ക് ഇളവ്). ശന്പളം: പരിശീലന സമയത്ത് 40,000.
ഓഫീസർ ട്രെയിനി (ഫിനാൻസ്): ഒരു വർഷ പരിശീലനം, തുടർന്ന് റെഗുലർ നിയമനം. നവംബർ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: സിഎ/സിഎംഎ ജയം. പ്രായപരിധി: 28 (അർഹർക്ക് ഇളവ്).
ശന്പളം: പരിശീലനസമയത്ത് 40,000. www.powergrid.in