കൊച്ചിയിൽ നോർക്ക റൂട്ട്സ്-യുകെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ നടത്തുന്നു. വിവിധ സ്പെഷൽറ്റികളിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, അൾട്രാ സോണോഗ്രഫർ എന്നിവർക്കാണ് അവസരം.
കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുള്ളവർക്ക് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് അവസരമൊരുക്കുന്നതാണു കരിയർ ഫെയർ. അഭിമുഖങ്ങൾ നവംബർ ആറു മുതൽ 10 വരെ കൊച്ചിയിലെ ഹോട്ടൽ ക്രൗണ്‍ പ്ലാസയിൽ.
www.nif.norkaroots.org , www.norkaroots.org.