കൊച്ചി മെട്രോ റെയിലിൽ ഒഴിവ്. കരാർ നിയമനം. അവസാന തീയതി നവംബർ 15. അപേക്ഷ കഐംആർഎൽ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കണം.
തസ്തിക: അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി). ഒഴിവ്: 1. യോഗ്യത: എംടെക്/എംഇ (ഫയർ ആൻഡ് സേഫ്റ്റി/സേഫ്റ്റി അല്ലെങ്കിൽ ബിടെക്/ബിഇ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിംഗ്), ഒരു വർഷ പിജി ബിരുദം/ഡിപ്ലോമ ഇൻ സേഫ്റ്റി അല്ലെങ്കിൽ ബിടെക്/ബിഇ ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിംഗ്, അഞ്ചു വർഷ പരിചയം.
തസ്തിക: ജൂണിയർ എൻജിനിയർ (സിഗ്നലിംഗ്), അസിസ്റ്റന്റ് സെക്ഷൻ എൻജിനിയർ (ടെലികോം, സിഗ്നലിംഗ്). ഒഴിവ് 4. യോഗ്യത: ബിടെക്/ബിഇ/മൂന്നു വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ്), 3-5 വർഷ പരിചയം.
തസ്തിക: അസിസ്റ്റന്റ് (മാർക്കറ്റിംഗ്). യോഗ്യത: ബിബിഎ/ബിബിഎം/ബികോം അല്ലെങ്കിൽ എംബിഎ (മാർക്കറ്റിംഗ് സ്പെഷലൈസേഷൻ), രണ്ടു വർഷ പരിചയം.
www.kochimetro.org