വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ര​വ​ധി ഒ​ഴി​വു​ക​ള്‍
കു​സാ​റ്റ്: 22

കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ വി​വി​ധ വ​കു​പ്പ് വി​ഭാ​ഗ​ങ്ങ​ളി​ൽ 22 അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​വ​സ​രം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ഒ​ഴി​വു​ള്ള വ​കു​പ്പ്/​വി​ഭാ​ഗം: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, സേ​ഫ്റ്റി ആ​ൻ​ഡ് ഫ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് (മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, കെ​മി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, സേ​ഫ്റ്റി), ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഐ​പി​ആ​ർ സ്റ്റ​ഡീ​സ് (ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ര്‍​ട്ടി റൈ​റ്റ്സ്), ഫി​സി​ക്ക​ൽ ഓ​ഷ​നോ​ഗ്ര​ഫി.
www.cusat.ac.in

എം​ജി: 35

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ്/​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ 26 ഒ​ഴി​വി​ലേ​ക്ക് ന​വം​ബ​ർ 20 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​നി​ൽ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ന​വം​ബ​ർ 25 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ടു ന​ൽ​കാം. 2018ലെ ​യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.
www.facultyrecruitment.mgu.ac.in

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​റ്‌ സോ​ഫ്റ്റ്‌​വേ​ര്‍ ഡെ​വ​ല​പ്പ​ർ ഒ​ഴി​വ്. ഒ​രു വ​ർ​ഷ ക​രാ​ർ നി​യ​മ​നം. ന​വം​ബ​ർ 13 വ​രെ അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക: ജൂ​ണി​യ​ർ സോ​ഫ്റ്റ്‌​വേ​ര്‍ ഡെ​വ​ല​പ്പ​ർ. യോ​ഗ്യ​ത: ബി​എ​സ്‌​സി ഐ​ടി/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് /ബി​എ​സി​എ എം​സി​എ/​എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഐ​ടി/​ബി​ഇ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി/​ബി​ടെ​ക് സി​എ​സ്/​ഐ​ടി, സ​മാ​ന മേ​ഖ​ല​യി​ൽ അ​റി​വ്, ര​ണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ച​യം, ശ​ന്പ​ളം: 21-45, 23,000

ത​സ്തി​ക: സീ​നി​യ​ർ സോ​ഫ്റ്റ്‌​വേ​ര്‍ ഡെ​വ​ല​പ്പ​ർ. യോ​ഗ്യ​ത: ബി​എ​സ്‌​സി ഐ​ടി/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് /ബി​എ​സി​എ/​എം​സി​എ/​എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഐ​ടി/​ബി​ഇ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി/​ബി​ടെ​ക് സി​എ​സ്/​ഐ​ടി, സ​മാ​ന മേ​ഖ​ല​യി​ൽ അ​റി​വ്, മൂ​ന്നു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ച​യം, ശ​ന്പ​ളം: 23-45, 30,000.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ർ ഫോ​ർ ഓ​ണ്‍​ലൈ​ൻ എ​ജ്യു​ക്കേ​ഷ​നി​ൽ ഓ​ണ്‍​ലൈ​ൻ എം​ബി​എ പ്രോ​ഗ്രാ​മി​ന് കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ (ഓ​പ്പ​ണ്‍ വി​ഭാ​ഗം), കോ​ഴ്സ് മെ​ന്‍റ​ർ (മു​സ്‌​ലിം) താ​ത്കാ​ലി​ക നി​യ​മ​നം. ഓ​രോ ഒ​ഴി​വു വീ​തം. ഇ​ന്‍റ​ർ​വ്യൂ ന​വം​ബ​ർ 13ന്.

​എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ഒ​രു കം​പ്യൂ​ട്ട​ർ ലാ​ബ് ഇ​ൻ ചാ​ർ​ജ് ഒ​ഴി​വ്. താ​ത്കാ​ലി​ക ക​രാ​ർ നി​യ​മ​നം. ഇ​ന്‍റ​ർ​വ്യൂ ന​വം​ബ​ർ 13ന്.
www.mgu.ac.in

​വെ​റ്റ​റി​ന​റി:01

വെ​റ്റ​റി​ന​റി സ​ർ​വ​കാ​ലാ​ശാ​ല​യി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​രു ഒ​ഴി​വ്. യോ​ഗ്യ​ത: എം​വി​എ​സ്‌​സി. അ​പേ​ക്ഷ ഇ-​മെ​യി​ലാ​യി അ​യ​യ്ക്ക​ണം. അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 10. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് ത​പാ​ലാ​യും അ​യ​യ്ക്ക​ണം. അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 15.
[email protected]
www.kvasu.ac.in

ഡി​ജി​റ്റ​ൽ:1

ഡി​ജി​റ്റ​ൽ സ​ർ​വ​കാ​ലാ​ശാ​ല​യി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ലാ​ബ് ഇ​ൻ​സ്ട്ര​ക്ട​ർ ഒ​ഴി​വ്. കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. റി​ക്രൂ​ട്ട്മെ​ന്‍റ് പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കാം.
www.duk.ac.in

അ​ഗ്രി​ക​ള്‍​ച്ച​ര്‍: 02

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മേ​ലേ പ​ട്ടാ​ന്പി​യി​ലെ റീ​ജ​ണ​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച്ച് സ്റ്റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (പ്ലാ​ന്‍റ് ബ്രീ​ഡിം​ഗ് ആ​ൻ​ഡ് ജെ​ന​റ്റി​ക്സ്). ര​ണ്ട് ഒ​ഴി​വ്. ന​വം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.
www.kau.in