തപാൽ വകുപ്പ്
തപാൽ വകുപ്പിൽ ഗ്രൂപ്പ് സി തസ്തികകളിലായി കായികതാരങ്ങൾക്ക് 1899 ഒഴിവ്. കേരള, ലക്ഷദ്വീപ്, മാഹി ഉൾപ്പെടുന്ന കേരള സർക്കിളിൽ 94 ഒഴിവുണ്ട്. മെയിൽഗാർഡ് തസ്തികയിൽ കേരളത്തിൽ ഒഴിവില്ല. ഡിസംബർ ഒന്‍പതു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക (കേരള സർക്കിളിലെ ഒഴിവ്): പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിംഗ് അസിസ്റ്റന്റ് (3). യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
തസ്തിക (കേരള സർക്കിളിലെ ഒഴിവ്): പോസ്റ്റ്മാൻ (28)/മെയിൽ ഗാർഡ്: യോഗ്യത: പ്ലസ് ടു ജയം, പത്താം ക്ലാസ്/ ഉയർന്ന തലത്തിൽ മലയാളം ഒരു വിഷയമായി പഠിച്ച് പാസാകണം, കംപ്യൂട്ടർ പരിജ്ഞാനം, 2 വീലർ/ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
തസ്തിക (കേരള സർക്കിളിലെ ഒഴിവ്): മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (32). യോഗ്യത: പത്താം ക്ലാസ്.
സ്പോർട്സ് യോഗ്യതകൾ: ദേശീയ/രാജ്യാന്തര മത്സരങ്ങളിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷണൽ സ്പോർട്സ് ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ നാഷനൽ ഫിസിക്കൽ എഫിഷ്യൻ ഡ്രൈവിനു കീഴിലെ കായികക്ഷമതയിൽ നാഷനൽ അവാർഡ് നേടിയവർ.
ഫീസ് https://dopsports recruitment.cept.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
www.indiapost.gov.in
കസ്റ്റംസ്: 29 ഒഴിവ്
മുംബൈ കസ്റ്റംസ് വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം. ടാക്സ് അസിസ്റ്റന്റ്, ഹവിൽദാർ തസ്തികകളിൽ 29 ഒഴിവ്. നവംബർ 30 വരെ അപേക്ഷിക്കാം.
www.mumbaicustomszonel.gov.in
വെസ്റ്റേണ്‍ റെയിൽവേ: 64
വെസ്റ്റേണ്‍ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം. 64 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഡിസംബർ ഒന്‍പതു വരെ.
ഒഴിവുള്ള വിഭാഗങ്ങൾ: അത്ലറ്റിക്സ്, ഖോ ഖോ, റെസ്ലിംഗ് ഫ്രീ സ്റ്റൈൽ, ഷൂട്ടിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, ടേബിൾ ടെന്നീസ്, കബഡി, ഡൈവിംഗ്, ബാസ്കറ്റ്ബോൾ, വോളിബോൾ, വാട്ടർ പോളോ, ഹാൻഡ്ബോൾ, ഫുട്ബോൾ, ഹോക്കി, ക്രിക്കറ്റ്, ബോൾ ബാഡ്മിന്റണ്‍, ബാഡ്മിന്റണ്‍.
www.rrc-wr.com
നോർത്ത് ഈസ്റ്റേണ്‍: 77
നോർത്ത് ഈസ്റ്റേണ്‍ റെയിൽവേയിൽ കായികതാരങ്ങൾക്ക് 77 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഡിസംബർ 10 വരെ.
ഒഴിവുള്ള വിഭാഗങ്ങൾ: അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി, വോളി ബോൾ, ഹാൻഡ് ബോൾ, റെസ്ലിംഗ്, അക്വാട്ടിക്സ്, വെയ്റ്റ് ലിഫ്റ്റിംഗ്.
www.ner.indianrailways.gov.in
ഐടിബിപിയില്‍ 248 കോണ്‍സ്റ്റബിള്‍
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ 248 കോണ്‍സ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ സ്പോർട്സ് ക്വോട്ട നിയമനം. ഗ്രൂപ്പ് സി (നോണ്‍ ഗസറ്റഡ് നോണ്‍ മിനി സ്റ്റീരിയൽ) തസ്തികയാണ്. സ്ത്രീകൾക്കും അവസരം. നവംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കായിക ഇനങ്ങൾ: ബോക്സിംഗ്, റെസ്ലിംഗ്, കബഡി, ആർച്ചറി, ഷൂട്ടിംഗ്, കരാട്ടെ, വുഷു, ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ്, അക്വാട്ടിക്സ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, വെയ്റ്റ് ലിഫ്റ്റിംഗ്, കയാക്കിംഗ്, കനോയിംഗ്, റോവിംഗ്.
ശന്പളം: 21,700-69,100 രൂപ. അപേക്ഷാഫീസ്: 100 രൂപ. (അർഹർക്ക് ഇളവ്).
അസിസ്റ്റൻഡ് കമൻഡാന്റ് (എൻജിനിയർ): 6 ഒഴിവ്
ഗ്രൂപ്പ് എ ഗസറ്റഡ് നോണ്‍ മിനിസ്റ്റീരിയൽ തസ്തികയാണ്.
നവംബർ 16 മുതൽ ഡിസംബർ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരം. https://recruitment.itbpolice.nic.in