ഐഒബി: 66 ഓഫീസർ
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ 66 ഒഴിവ്. നവംബർ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിവിധ വിഭാഗങ്ങളിൽ എംഎംജിഎസ് -2, എം എംജിഎസ് -3, എസ്എംജിഎസ് -4 കേഡറുകളിലാണ് നിയമനം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. മാനേജർ (ക്രെഡിറ്റ്) തസ്തികയിൽ മാത്രം 20 ഒഴിവുകളുണ്ട്. ഓണ്‍ലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
www.iob.in
എസ്ഐഡിബി: 50 ഓഫീസർ
സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ അവസരം. 50 ഒഴിവ്. ജനറൽ-22, ഒബിസി-11, ഇഡബ്ള്യുഎസ്-5, എസ് സി-8, എസ്ടി-4 എന്നിങ്ങനെയാണു നിയമനം. മൂന്ന് ഒഴിവ് ഭിന്നശേഷിക്കാർക്കായി നീക്കിവച്ചതാണ് ഓണ്‍ലൈൻ അപേക്ഷ നവംബർ 28 വരെ.
ജനറൽ സ്ട്രീമിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവ്. ജോലിപരിചയമുള്ളവരാകണം അപേക്ഷകർ. തെരഞ്ഞെടുപ്പ് ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.
www.sidbi.in
എസ്ബിഐ: 42 ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ 42 ഒഴിവ്. ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി), മാനേജർ (സെക്യൂരിറ്റി) വിഭാഗങ്ങളിലാണ് അവസരം. നവംബർ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എ.എംജിഎസ് -2, എംഎംജിഎസ് -3 കേഡറിലാണ് അവസരം. സൈന്യം, അർധസൈന്യം, പോലീസ് വിഭാഗങ്ങളിൽ നിർദിഷ്ട ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം (2023 ഏപ്രിൽ ഒന്നിന്) 25-40. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകർക്ക് അഭിമുഖത്തിനുശേഷം നിയമനം.
www.bank.sbi.co.in / www.sbi.co.in